ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഏത് നീക്കവും നിയമവിരുദ്ധവും അപകടകരവും അസ്വീകാര്യവുമാണെന്നും സുൽത്താൻ അൽ ജാബർ
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ ഗതാഗതം നിയന്ത്രിക്കാനോ ഇറാന് അവകാശമില്ലെന്ന് അഡ്‌നോക് സിഇഒ ഡോ. സുൽത്താൻ അൽ ജാബർ . ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ കേവലം ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും മറിച്ച് ആഗോള സാമ്പത്തിക മേഖലയെ തടസ്സപ്പെടുത്തുന്നതും ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഊർജ്ജം, ഭക്ഷണം, ആരോഗ്യ സുരക്ഷ എന്നിവയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഏത് നീക്കവും നിയമവിരുദ്ധവും അപകടകരവും അസ്വീകാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന് അതിന്റെ അനന്തരഫലങ്ങൾ സഹിക്കാൻ സാധിക്കില്ലെന്നും അത് സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28 മുതൽ കുറഞ്ഞത് 22 കപ്പലുകളെയെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെന്നും 10 ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 20,000 ത്തോളം നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, ഏകദേശം 400 എണ്ണ ടാങ്കറുകൾ ഉൾപ്പെടെ 800 വാണിജ്യ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അൽ ജാബർ ചൂണ്ടിക്കാട്ടി.

ഗാസയിലേക്ക് 53 ടൺ മെഡിക്കൽ സഹായം എത്തിച്ച് യുഎഇ
കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി; അപലപിച്ച് യു എ ഇ
6 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദുബായിലെ ചില വീടുകൾക്ക് കെഎച്ച്ഡിഎ അനുമതി
70 ശതമാനം ലക്ഷ്യം കൈവരിച്ച് യുഎഇ ഡിവൈസ് ഡൊണേഷൻ കാമ്പെയ്ൻ
