അബുദാബി ഗവൺമെന്റ് സേവന പ്ലാറ്റ്ഫോമായ താംവഴിയുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ, ഏത് സമയത്തും മിനിറ്റുകൾക്കുള്ളിൽ തന്നെ സേവനം പൂർത്തിയാക്കാൻ സാധിക്കും
അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും അവ സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കി. അബുദാബി ഗവൺമെന്റ് സേവന പ്ലാറ്റ്ഫോമായ താംവഴിയുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലൂടെ, ഏത് സമയത്തും മിനിറ്റുകൾക്കുള്ളിൽ തന്നെ സേവനം പൂർത്തിയാക്കാൻ സാധിക്കും.
വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത് . നടപടിക്രമങ്ങൾ ലളിതമാക്കുക, സമയനഷ്ടം കുറയ്ക്കുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ സാധ്യമാകുന്നത്.
2025-ൽ അബുദാബിയിൽ 47,000 ജനന-മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
