കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു ദുബായ് ഔട്ട്ലെറ്റുകൾ

97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു

ദുബായിൽ 97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും 2021 ആദ്യ പാദത്തിൽ  കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ആറ് മാസത്തിനുള്ളിൽ  87,223 ഔട്ലെറ്റുകൾ പരിശോധിച്ച ദുബായ് ഇക്കണോമിയുടെ കണക്കനുസരിച്ചാണിത്. 282 മുന്നറിയിപ്പുകൾ നൽകിയപ്പോൾ  1,678 ഔട്ലെറ്റുകൾക്ക് പിഴ ചുമത്തി. 282 അടച്ചുപൂട്ടൽ  ഉത്തരവുകളാണ്  അതോറിറ്റി പുറപ്പെടുവിച്ചത്. 
ശാരീരിക അകലം പാലിക്കൽ, റെസ്റ്റോറന്റുകളിൽ അനുവദനീയമായ ജോലി സമയം,മാസ്ക് ധരിക്കൽ  എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്.
റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഔട്ലെറ്റുകളിലായിരുന്നു ഈ വര്ഷം ആദ്യം പരിശോധനകൾ നടന്നത്. 
ആവർത്തിച്ചുള്ള നിയമ ലംഘനത്തെ തുടർന്നാണ് പല ഔട്ലെറ്റുകളും അടച്ചുപൂട്ടിയത്. 

More from UAE

  • ശക്തമായ ഗൾഫ് മാധ്യമ സഹകരണത്തിനുള്ള പ്രതിബദ്ധത ആവർത്തിച്ച യുഎഇ

    ശക്തമായ ഗൾഫ് മാധ്യമ സഹകരണത്തിനുള്ള പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിച്ചു. ബഹ്‌റൈനിൽ നടന്ന ജിസിസി ഇൻഫർമേഷൻ മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ,യുഎഇ പ്രതിനിധി സംഘത്തെ നയിച്ച നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമീദ്, ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ മാധ്യമ സംയോജനം, ഏകോപനം, ഉള്ളടക്ക കൈമാറ്റം എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

  • ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ്

    യുഎഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 'അവിസ്മരണീയമായ പൈതൃകം' ആഘോഷിക്കുന്നതിനും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി, ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

  • ഫ്ലൈദുബായ് ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ബഹുമതി

    സെപ്റ്റംബറിൽ വിമാനയാത്രയ്ക്കിടെയുണ്ടായ സംഭവത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്, ഫ്ലൈദുബായ്  ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഓർഡർ ഓഫ് സായിദ് II'  ബഹുമതി നൽകി ആദരിച്ചു.

  • മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ലാന നുസൈബെ

    "പാലങ്ങൾ പണിയുന്ന ഒരു നയതന്ത്രജ്ഞന്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസവും പ്രായോഗികതയും" ഈ പദവിയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സ്ഥാനാർത്ഥി ലാന നുസൈബെ, വ്യക്തമാക്കി.