സെപ്റ്റംബറിൽ വിമാനയാത്രയ്ക്കിടെയുണ്ടായ സംഭവത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്, ഫ്ലൈദുബായ് ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഓർഡർ ഓഫ് സായിദ് II' ബഹുമതി നൽകി ആദരിച്ചു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ബഹുമതി സമ്മാനിച്ചത്. ജീവനക്കാരുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
ഈ അംഗീകാരത്തിന് യുഎഇ പ്രസിഡന്റിനോട് നന്ദി രേഖപ്പെടുത്തിയ ജീവനക്കാർ, തങ്ങൾക്ക് ലഭിച്ച ഈ ബഹുമതിയിൽ അഭിമാനം പ്രകടിപ്പിച്ചു. സേവനം, സമർപ്പണം, പ്രതിബദ്ധത എന്നീ മൂല്യങ്ങൾക്കുള്ള അംഗീകാരമായാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ്
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ലാന നുസൈബെ
ഡി.ഐ.പി ഹോൾഡിംഗ് പ്രാരംഭ ഓഹരി വിൽപ്പന
ഷാർജയിൽ ഗ്യാസ് ഉൽപ്പാദന ശേഷിയുടെ ഇരട്ടിയിലധികം ഉൽപ്പാദനം
