ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ്

യുഎഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 'അവിസ്മരണീയമായ പൈതൃകം' ആഘോഷിക്കുന്നതിനും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി, ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

'എക്സ്'  പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ശൈഖ് സായിദിന്റെ 'ജ്ഞാനത്തെ പ്രവൃത്തിയിലേക്ക് മാറ്റാനുള്ള' കഴിവിനെ ഈ ദിനം അനുസ്മരിക്കുമെന്നും, അദ്ദേഹത്തിന്റെ മൂല്യങ്ങൾ ഭാവിയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിക്ക് പ്രചോദനമായി നിലനിൽക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുകയും, അതിന്റെ അടിത്തറ പാകുകയും, വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ശൈഖ് സായിദെന്നും, അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും ദീർഘവീക്ഷണം, ഉദാരമനസ്കത, മാനവിക സേവനം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

അദ്ദേഹം 'എക്കാലവും യുഎഇ ജനതയുടെ ഹൃദയങ്ങളിൽ നിലനിൽക്കും' എന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

More from UAE

  • ശക്തമായ ഗൾഫ് മാധ്യമ സഹകരണത്തിനുള്ള പ്രതിബദ്ധത ആവർത്തിച്ച യുഎഇ

    ശക്തമായ ഗൾഫ് മാധ്യമ സഹകരണത്തിനുള്ള പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിച്ചു. ബഹ്‌റൈനിൽ നടന്ന ജിസിസി ഇൻഫർമേഷൻ മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ,യുഎഇ പ്രതിനിധി സംഘത്തെ നയിച്ച നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമീദ്, ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ മാധ്യമ സംയോജനം, ഏകോപനം, ഉള്ളടക്ക കൈമാറ്റം എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

  • ഫ്ലൈദുബായ് ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ബഹുമതി

    സെപ്റ്റംബറിൽ വിമാനയാത്രയ്ക്കിടെയുണ്ടായ സംഭവത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്, ഫ്ലൈദുബായ്  ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഓർഡർ ഓഫ് സായിദ് II'  ബഹുമതി നൽകി ആദരിച്ചു.

  • മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ലാന നുസൈബെ

    "പാലങ്ങൾ പണിയുന്ന ഒരു നയതന്ത്രജ്ഞന്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസവും പ്രായോഗികതയും" ഈ പദവിയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സ്ഥാനാർത്ഥി ലാന നുസൈബെ, വ്യക്തമാക്കി.

  • ഡി.ഐ.പി ഹോൾഡിംഗ് പ്രാരംഭ ഓഹരി വിൽപ്പന

    ദുബായ് ഇൻവെസ്റ്റ്‌മെന്റ്‌സ് പാർക്കിന്റെ ഉടമകളായ ഡി.ഐ.പി ഹോൾഡിംഗ് (DIP Holding), ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന (IPO) ആരംഭിക്കുന്നതിനോടനുബന്ധിച്ച്  വില പരിധി പ്രഖ്യാപിച്ചു.ഒരു ഓഹരിക്ക് 1.10 AED മുതൽ 1.15 AED വരെയാണ് പരിധി.