100 ടൺ ദുരിതാശ്വാസ സഹായം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായിയു എ ഇ . ആകെ 100 ടൺ ദുരിതാശ്വാസ സഹായം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു.
ആയിരക്കണക്കിന് ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും ഉൾപ്പടെ അയച്ചിട്ടുണ്ട്.
എമിറേറ്റ്സ് സ്കൈ കാർഗോയും ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയും തമ്മിൽ സഹകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. എയർബ്രിഡ്ജിന് കീഴിലുള്ള ആദ്യ കയറ്റുമതി മെയ് 13 ന് ദുബായിൽ നിന്ന് ഡല്ഹിയിലേക്കായിരുന്നു. ലോകാരോഗ്യ സംഘടന ഐഎച്ച്സി വഴി തയ്യാറാക്കിയ ഫീൽഡ് ആശുപത്രികൾക്കായി 12 ടൺ മൾട്ടി പർപ്പസ് ടെന്റ് ഉപകരണങ്ങളും അയച്ചിരുന്നു.

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് ദുബായിയിൽ പത്തുദിവസത്തെ ദുഃഖാചരണം
അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
