സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ഊർജം തുടങ്ങിയ മേഖലകളിലെ വികസനത്തിനുള്ള അവസരങ്ങൾ ഉൾപ്പെടെ ഇരു നേതാക്കളും ചർച്ച ചെയ്തു
ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഇന്ന് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ഊർജം തുടങ്ങിയ മേഖലകളിലെ വികസനത്തിനുള്ള അവസരങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റ് മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളും ചർച്ച വിഷയമായിരുന്നു. ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് ഫ്രഞ്ച് പ്രസിഡന്റിനോട് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട് .

അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
