തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് 30 ശതമാനം വരെ കുറഞ്ഞെന്നും ആർ ടി എ
ദുബായിൽ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള നവീകരണ പ്രവർത്തനങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൂർത്തിയാക്കി. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് പ്രധാന ഭാഗങ്ങളിലെ സർവീസ് റോഡിൽ അധികമായി ഒരു ലെയ്ൻ കൂടി ഉൾപ്പെടുത്തിയാണ് പ്രധാന നവീകരണം. അൽ ഖൈൽ റോഡ്, അൽ അസയൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളുമായും ഈ പാത ബന്ധിപ്പിചിട്ടുണ്ട്.ആദ്യ ഭാഗം അൽ അസയൽ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ സ്ട്രീറ്റ് 44 വരെയും, രണ്ടാമത്തെ ഭാഗം നാഷണൽ സിമന്റ് ഫാക്ടറി മുതൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് എക്സിറ്റ് വരെയും നീളുന്നു.
ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റും അൽ അസയൽ സ്ട്രീറ്റും ചേരുന്ന ഭാഗത്തു താഴെയായി രണ്ട് പുതിയ 'യു-ടേണുകളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. നവീകരണത്തിലൂടെ സർവീസ് റോഡിന്റെ ശേഷി മണിക്കൂറിൽ 600 വാഹനങ്ങളിൽ നിന്ന് 1,000 വാഹനങ്ങളായി വർദ്ധിച്ചെന്നും, തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് 30 ശതമാനം വരെ കുറഞ്ഞെന്നും ആർ ടി എ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
