യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി
റഷ്യ, ഉക്രെയ്ൻ രാജ്യങ്ങളുമായി യു എ ഇ നടത്തിയ ഇരുപത്തിയാറാമത്തെ മധ്യസ്ഥശ്രമം വിജയകരം. മധ്യസ്ഥതയിലൂടെ ഇരുപക്ഷത്തുനിന്നും 103 തടവുകാരെ വീതം മോചിപ്പിച്ചെന്നും യുഎഇ അറിയിച്ചു.
ഇതോടെ യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി.
യു എ ഇ യെ വിശ്വസ്തനായ അന്താരാഷ്ട്ര മധ്യസ്ഥൻ എന്ന നിലയിൽ കണ്ട് സഹകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിൽ
യു എ ഇ കാണിക്കുന്ന പ്രതിബദ്ധതയെ അംഗീകരിച്ചതിനും ഇരുരാജ്യങ്ങളെയും യു എ ഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
ഉക്രെയ്നിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും, മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

എമിറാത്തി സ്ത്രീകൾ 'രാജ്യത്തിന്റെ അഭിമാനം' - യുഎഇ പ്രസിഡന്റ്
എമിറാത്തി വനിതാ ദിനം; മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാനെ അനുസ്മരിച്ച് ഷെയ്ഖ് മുഹമ്മദ്
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമലംഘനങ്ങൾക്കും പിഴകൾക്കുമുള്ള ചട്ടക്കൂടിന് അംഗീകാരം നൽകി യുഎഇ
ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ
