ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സ്വീകരിച്ചു കാബിനറ്റ് ഏകോപനത്തോടെ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷന് അനുവാദം നൽകുന്നതാണ് പുതിയ ഉത്തരവ്.
മന്ത്രിമാരുടെയും മുതിർന്ന ഫെഡറൽ ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ഉത്തരവിന് അംഗീകാരം നൽകി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ . ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ സ്വീകരിച്ചു കാബിനറ്റ് ഏകോപനത്തോടെ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂഷന് അനുവാദം നൽകുന്നതാണ് പുതിയ ഉത്തരവ്.
അറ്റോർണി ജനറലിന് യാത്രാ നിരോധനം ഏർപ്പെടുത്താനും , ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഫണ്ട് മരവിപ്പിക്കാനും, ഭരണ,സാമ്പത്തിക ലംഘനങ്ങളുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ഉത്തരവിലൂടെ സാധിക്കും. പുതിയ ഉത്തരവിന്റെ വിശദാംശങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ പങ്കുവെച്ചു.


ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
