യു എ ഇ പ്രസിഡന്റ് ഫ്രാൻ‌സിൽ

പ്രെസിഡന്റായി  അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ  ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തി. പ്രെസിഡന്റായി  അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ  ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. മ്യൂസിയം സ്ക്വയറിൽ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ഫ്രഞ്ച് മന്ത്രി സെബാസ്റ്റ്യൻ ലെ കോണർ നേതൃത്വം നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി  എലിസി പാലസിൽ വെച്ചു അദ്ദേഹം  കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിലെ നെപ്പോളിയൻ ബോണപാർട്ടിന്റെ സ്മാരകവും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.

More from UAE

  • ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ്

    യുഎഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 'അവിസ്മരണീയമായ പൈതൃകം' ആഘോഷിക്കുന്നതിനും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി, ജനുവരി 7 'സായിദ് ദ ഫൗണ്ടർ ഡേ' ആയി ആചരിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

  • ഫ്ലൈദുബായ് ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ബഹുമതി

    സെപ്റ്റംബറിൽ വിമാനയാത്രയ്ക്കിടെയുണ്ടായ സംഭവത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്, ഫ്ലൈദുബായ്  ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഓർഡർ ഓഫ് സായിദ് II'  ബഹുമതി നൽകി ആദരിച്ചു.

  • മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ലാന നുസൈബെ

    "പാലങ്ങൾ പണിയുന്ന ഒരു നയതന്ത്രജ്ഞന്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസവും പ്രായോഗികതയും" ഈ പദവിയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സ്ഥാനാർത്ഥി ലാന നുസൈബെ, വ്യക്തമാക്കി.

  • ഡി.ഐ.പി ഹോൾഡിംഗ് പ്രാരംഭ ഓഹരി വിൽപ്പന

    ദുബായ് ഇൻവെസ്റ്റ്‌മെന്റ്‌സ് പാർക്കിന്റെ ഉടമകളായ ഡി.ഐ.പി ഹോൾഡിംഗ് (DIP Holding), ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന (IPO) ആരംഭിക്കുന്നതിനോടനുബന്ധിച്ച്  വില പരിധി പ്രഖ്യാപിച്ചു.ഒരു ഓഹരിക്ക് 1.10 AED മുതൽ 1.15 AED വരെയാണ് പരിധി.