നോൺ-സെഗ്മെന്റൽ വിറ്റിലിഗോയ്ക്കുള്ള ചികിത്സയായി വായിലൂടെ കഴിക്കാവുന്ന 'റിൻവോക്ക്' എന്ന മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ
ചർമ്മത്തിലെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെടുന്ന അവസ്ഥയായ നോൺ-സെഗ്മെന്റൽ വിറ്റിലിഗോയ്ക്കുള്ള ചികിത്സയായി വായിലൂടെ കഴിക്കാവുന്ന 'റിൻവോക്ക്' എന്ന മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ.
രക്തത്തിലൂടെ ശരീരമാകെ വ്യാപിക്കുന്ന മരുന്നുകൾ വഴിയുള്ള ചികിത്സയാണിത് . 12 വയസ്സും അതിൽ കൂടുതൽ പ്രായമുള്ള രോഗികൾക്ക് ഉപയോഗിക്കാവുന്ന ഈ ചികിത്സാ രീതിക്ക് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ആണ് അംഗീകാരം നൽകിയത്.ദിവസവും ഒരിക്കൽ കഴിക്കാവുന്ന മരുന്നാണ് ഇത്. അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം അർഹരായ രോഗികൾക്ക് ചികിത്സയ്ക്ക് അനുമതി ലഭിക്കും. വിറ്റിലിഗോയിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്നതുമായ നോൺ-സെഗ്മെന്റൽ വിറ്റിലിഗോ രോഗികൾക്കായി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഓറൽ ചികിത്സാ മാർഗ്ഗമാണിത്. അതേസമയം താരതമ്യേന കുറഞ്ഞ കേസുകളിൽ മാത്രം കണ്ടുവരുന്ന സെഗ്മെന്റൽ വിറ്റിലിഗോ, രോഗിയുടെ ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തോ പ്രദേശത്തോ മാത്രമായാണ് കാണപ്പെടുന്നത്.
ഈ രോഗം നേരത്തേ കണ്ടെത്തുന്നതിനും ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനും, ചർമ്മത്തിന്റെ നിറത്തിൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ദ്ധ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അബുദാബിയിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതും സാക്ഷ്യപ്പെടുത്തുന്നതും എളുപ്പമാക്കി
ഷെയ്ഖ് മൻസൂർ - അംഗോള പ്രസിഡന്റ് ജോവോയുമായി ചർച്ച നടത്തി
819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
